Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigation Report

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​മ​രി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ഇ​ന്ന് കൈ​മാ​റും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള മൂ​ന്നം​ഗ വി​ദ​ഗ്‌​ധ സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് കൈ​മാ​റു​ന്ന​ത്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സീ​ൽ​ഡ് ക​വ​റി​ൽ ഡി​എം​ഇ​ക്ക് കൈ​മാ​റി​യി​രു​ന്നു. റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ. നി​ല​വി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡോ. ​ബി​ന്ദു സു​ന്ദ​ർ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. വി​ദ​ഗ്‌​ധ സ​മി​തി കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഡോ. ​ബി​ന്ദു ര​ണ്ടു​ത​വ​ണ 5000 രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് കു​ഞ്ഞി​ന്‍റെ പി​താ​വ് ബി​നി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഡോ. ​ബി​ന്ദു​വി​നെ​തി​രെ ഡി​എം​ഒ​യ്ക്കും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു​മ​ട​ക്കം മു​മ്പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തും വി​ദ​ഗ്‌​ധ സ​മി​തി പ​രി​ശോ​ധി​ച്ചു. 

Latest News

Up